Back to recipes
Afghani Chicken
Serves 1
youtube.com
Afghani Chicken
youtube.com
Serves 1
Save
Share
Export
Edit
Directions
1
ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിന, ഉള്ളി, പച്ചമുളക്, കശുവണ്ടി എന്നിവ ഒരു ബൗളിലേക്ക് എടുക്കുക.
2
ജീരകം, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി എന്നിവ ചേർക്കുക.
3
കുറച്ച് ചെറുനാരങ്ങാനീരും ഒരു കപ്പ് തൈരും ചേർക്കുക.
4
ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം ഒരു മിക്സി ജാറിലിട്ട് നന്നായി അരച്ച് ഒരു പേസ്റ്റ് ആക്കി എടുക്കുക.
5
ഈ പേസ്റ്റിൽ നിന്ന് കുറച്ചെടുത്ത് കഴുകി വെച്ച ചിക്കനിലോട്ട് ഇട്ടിട്ട് നന്നായി പുരട്ടുക.
6
കുറച്ച് കസൂരി മേത്തി ചേർത്ത് മിനിമം അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വെക്കുക.
7
ഒരു പാനിൽ നെയ്യ് ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ ഷാലോ ഫ്രൈ ചെയ്തെടുക്കുക.
8
ചിക്കൻ നല്ലവണ്ണം ഫ്രൈ ആകണമെന്നില്ല, ചെറുതായി നിറം മാറിയാൽ മതി.
9
ചിക്കൻ ഫ്രൈ ചെയ്ത അതേ നെയ്യിലോട്ട് ബാക്കിയുള്ള പേസ്റ്റ് ഒഴിച്ചു കൊടുക്കുക.
10
അതിലോട്ട് ഒരു അര കപ്പ് പാലും ചേർത്ത് കൊടുക്കുക.
11
ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക.
12
കുറച്ച് ഗരം മസാലയും ഒരു ചെറിയ മധുരത്തിന് കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുക്കുക.
13
ഒരു 10 മിനിറ്റ് ഗ്രേവിയിൽ വേവിച്ചതിനു ശേഷം ഫ്രഷ് ക്രീം ചേർത്ത് കൊടുക്കുക.
14
വീണ്ടും കുറച്ച് കസൂരി മേത്തിയും മല്ലിയിലയും ചേർത്ത് കൊടുക്കുക.
15
ഫ്രൈഡ് ഒനിയൻസും ഫ്രഷ് ക്രീമും വെച്ച് ഗാർണിഷ് ചെയ്താൽ അഫ്ഗാനി ചിക്കൻ റെഡി.
Ingredients
ഇഞ്ചി
വെളുത്തുള്ളി
മല്ലിയില
പുതിന
ഉള്ളി
പച്ചമുളക്
കശുവണ്ടി
ജീരകം
കുരുമുളകുപൊടി
ഗരം മസാല
മഞ്ഞൾപൊടി
ചെറുനാരങ്ങാനീര്
1 cup തൈര്
ഉപ്പ്
ചിക്കൻ
കസൂരി മേത്തി
നെയ്യ്
0.5 cup പാൽ
പഞ്ചസാര
ഫ്രഷ് ക്രീം
വറുത്ത സവാള
Equipment
മിക്സി ജാർ
പാൻ
Need help? Chat with us
Related recipes
More Indian recipes →
More Dinner recipes →
Masoor Dal Pizza
Indian · Dinner
One-Pot Blackened Chicken with Coconut Turmeric Rice
Indian · Dinner
Chicken Skewers & Rice w/ Salad & Green Chilli Sauce
Indian · Dinner
Sardine Curry
Indian · Dinner
25m
Pinchitos morunos
Indian · Dinner
Kumror Chokka
Indian · Dinner
Pan-seared Chicken in Garlic Sauce
Indian · Dinner
Crockpot Butter Chicken
Indian · Dinner
Besan cheese Sandwich
Indian · Dinner
Chicken Chukauni
Indian · Dinner
Slow cooker chicken tikka massala
Indian · Dinner
Chana Masala
Indian · Dinner